Connect with us

Covid19

കൊവിഡ് പരിശോധനക്കുള്ള കിറ്റ് ഇന്ത്യയില്‍ നിര്‍മിച്ചു

Published

|

Last Updated

പൂനെ | ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി നോവല്‍ കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചു. പൂനെ ആസ്ഥാനമായ മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സാണ് കിറ്റ് നിര്‍മിച്ചത്. ഇതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അനുമതി ലഭിച്ചിട്ടുണ്ട്.

ഒരു കിറ്റിന് 80,000 രൂപ വിലവരും. ഇതുപയോഗിച്ച് 100 രോഗികളെ പരിശോധിക്കാം. ഒരാഴച്ക്കുള്ളില്‍ 1 മുതല്‍ 1.5 ലക്ഷം വരെ കിറ്റുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് ലാബിലെ ശാസ്ത്രജ്ഞന്‍ രഞ്ജിത് ദേശായി പറഞ്ഞു.

പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കിറ്റിന്റെ നാലില്‍ ഒന്ന് മാത്രമേ ഇതിന് ചെലവ് വരികയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Latest