Gulf
ഒമാനില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മസ്‌കത്ത് |ഒമാനില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 66 ആയി ഉയര്‍ന്നു. 11 പേര്‍ക്ക് കൂടി തിങ്കളാഴ്ച കൊറോണ ബാധ സ്ഥിരീകരിച്ചതോടെയാണിത്.
യാത്ര കഴിഞ്ഞെത്തിയവര്‍, നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ആളുമായി ബന്ധം പുലര്‍ത്തിയവര്‍ തുടങ്ങിയവര്‍ക്കാണ് പുതുതായി പരിശോധനാ ഫലം പോസിറ്റീവായത്. എന്നാല്‍ 17 പേര്‍ക്ക് ഇതിനോടകം രോഗം ഭേദപ്പെട്ടതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.







