Connect with us

Covid19

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

|

Last Updated

കൊച്ചി | കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍
അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. എന്നാല്‍, ചരക്കു കപ്പലുകള്‍ സര്‍വീസ് നടത്തും. ബേപ്പൂരില്‍ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ സര്‍വീസുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ കൂടുതലായി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ ഇന്ന് സംസ്ഥാനത്ത് അടിയന്തര ഉന്നതതല യോഗം ചേരുന്നുണ്ട്.

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ മുതല്‍ പൂര്‍ണമായി നിര്‍ത്തിയിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവക്കാനും തീരുമാനമായിട്ടുണ്ട്.

---- facebook comment plugin here -----

Latest