Connect with us

Kannur

ഹെലികോപ്റ്ററിൽ നിന്ന് മരുന്ന് തളിക്കുമെന്ന് വ്യാജ സന്ദേശം; പ്രതി അറസ്റ്റിൽ

Published

|

Last Updated

ചക്കരക്കൽ | ആരോഗ്യ വകുപ്പിന്റെതെന്ന പേരിൽ വ്യാജ വാട്സാപ്പ് സന്ദേശം നൽകിയയാൾ അറസ്റ്റിൽ. മുഴപ്പിലങ്ങാട് ആശാരിപ്പീടികയ്ക്കു സമീപം ഷാന ശരീഫി(26)നെയാണ് എടക്കാട് സി ഐ പി കെ മണി അറസ്റ്റ് ചെയ്തത്.

ജനത കർഫ്യു ദിവസം രാത്രി 12നും പുലർച്ചെ മൂന്നിനും ഇടയിൽ കണ്ണൂരിൽ വിഷപദാർഥമായ മീതൈൻ വാക്സിൻ ഹെലികോപ്റ്റർ മുഖേന തളിക്കുമെന്നും വളർത്തു മൃഗങ്ങളെ അകത്താക്കി കിണറുകൾ മൂടണമെന്നുമായിരുന്നു സന്ദേശം. ആരോഗ്യ വകുപ്പിൽ നിന്നും അറിയിക്കുകയാണെന്നായിരുന്നു ശബ്ദ സന്ദേശത്തിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം തന്നെ ഡി എം ഒ ഈ കാര്യം നിഷേധിക്കുകയും വ്യാജ പ്രചരണം നടത്തിയാൾക്കെതിരെ നടപടി ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഈ സന്ദേശം പ്രചരിപ്പിച്ച വാട്സാപ് ഗ്രൂപ്പ്‌ അഡ്മിൻമാർക്കെതിരെയും അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.

Latest