Connect with us

National

സുപ്രീം കോടതിയും അടച്ചു: അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ ജഡ്ജിമാര്‍ വീട്ടിലിരുന്ന് കേള്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതിയു ഭാഗികമായി അടച്ചു. അടിയന്തര പ്രധാന്യമുള്ള കേസുകള്‍ മാത്രമേ ഇനി പരിഗണിക്കൂ. ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും കേസ് പരിഗണിക്കുക. കോടതിയിലെ ലോയേഴ്‌സ് ചേംബര്‍ വൈകിട്ട് സീല്‍ ചെയ്യും. അഭിഭാഷകര്‍ കോടതിയിലേക്ക് വരുന്നത് വിലക്കി.

ആഴ്ചയില്‍ ഒരിക്കില്‍ മാത്രമേ കോടതി കെട്ടിടം തുറക്കൂവെന്നും സുപ്രീം കോടിതി അറിയിച്ചു.
നേരത്തെ കേരള ഹൈക്കോടതിയും അടുത്തമാസം എട്ടുവരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. അടിയന്തര കേസുകള്‍ പരിഗണിക്കാന്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കോടതി ചേരുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. കോടതയില്‍ വേനല്‍ക്കാല അവധി തുടങ്ങുന്നതിനാല്‍ അടുത്തമാസം എട്ടിന് ശേഷവും കേരള ഹൈക്കോടതി തുറക്കില്ല.