Connect with us

Covid19

കൊവിഡ് തടയാന്‍ സോപ്പല്ല ഹാന്‍ഡ് വാഷ് തന്നെ വേണമെന്ന് ഡെറ്റോള്‍; പരസ്യം പിന്‍വലിക്കാന്‍ കോടതി നിര്‍ദേശം

Published

|

Last Updated

മുംബൈ |  ലോകമെങ്ങും കൊവിഡ് 19 പടരുന്നതിനിടെ ഇതിനെ പ്രതിരോധിക്കാന്‍ സോപ്പിനേക്കാള്‍ മികച്ചത് ഹാന്‍ഡ് വാഷ് ആണെന്ന തരത്തിലുള്ള റെക്കിറ്റ് ബെന്‍കിസര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെട്ടോള്‍ ഹാന്‍ഡ് വാഷിന്റെ പരസ്യം പിന്‍വലിക്കാന്‍ കോടതി ഉത്തരവ്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് നല്‍കിയ ഹരജിയില്‍ ബോംബെ ഹൈക്കോടതായാണ് ഇഉത്തരവിട്ടത്. ജസ്റ്റിസ് കെ ആര്‍ ശ്രീറാം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

ലൈഫ് ബോയ് അടക്കം നിരവധി സോപ്പുകള്‍ നിര്‍മിക്കുന്ന ആഗോള കോര്‍പറേറ്റ് സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്. കൊവിഡ് പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന സോപ്പും വെള്ളവും ഉപയോഗിക്കാന്‍ മാര്‍ഗം നിര്‍ദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിലും സോപ്പുകള്‍ ഗുണകരമല്ല എന്ന സന്ദേശമാണ് ഡെട്ടോള്‍ നല്‍കുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കോടതിയില്‍ വാദിച്ചു. സോപ്പ് ഉപയോഗശൂന്യമാണെന്ന് വ്യാജ പ്രചരണം നടത്തി പൊതുജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ചുവെന്നാരോപിച്ച് ഡൊട്ടോളിന്റെ പരസ്യം പ്രക്ഷേപണം ചെയ്യുന്നത് തടയണമെന്നും ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുകയായിരുന്നു.

സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈ കഴുകുന്നത് പൂര്‍ണമായും ഉപയോഗശൂന്യമാണെന്നും ഹാന്‍ഡ് വാഷ് മാത്രമാണ് ഫലപ്രദമായ മാര്‍ഗമെന്നുമുള്ള ഡെട്ടോളിന്റെ പരസ്യം റെക്കിറ്റ് ലൈഫ് ബോയ് സോപ്പിന്റെ വ്യാപാര മുദ്രയെ അവഹേളിച്ചെന്നും ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. അണുക്കളില്‍ നിന്നുള്ള പത്തിരട്ടി സംരക്ഷണം എന്ന ഡെട്ടോളിന്റെ വാദം തെറ്റാണെന്നും ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് അത്തരം വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

Latest