കായികലോകത്തിനും ഭീഷണിയായി കൊവിഡ്; റയല്‍ മുന്‍ പ്രസിഡന്റ് ലോറെന്‍സോ മരിച്ചു

Posted on: March 22, 2020 10:18 am | Last updated: March 22, 2020 at 11:56 am

മാഡ്രിഡ് | കൊവിഡ് 19 കായികലോകത്തിനും ഭീഷണിയാകുന്നു. റയല്‍ മാഡ്രിഡ് ക്ലബിന്റെ മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് (76) മരിച്ചതിനു പിന്നാലെ, അര്‍ജന്റീന, യുവന്റസ് താരമായ 26കാരനായ പൗലോ ഡിബാലക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. നേരത്തെ യുവന്റസ് താരങ്ങളായ ഡാനിയേലേ റുഗാനി, ബ്ലെയ്സ് മറ്റിയൂഡി എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിബാലയുടെ ഭാര്യ ഒറിയാന സബാറ്റിനിക്കും അസുഖം ബാധിച്ചതായി കണ്ടെത്തി.

ഇറ്റലിയുടെ ഇതിഹാസ താരവും എ സി മിലാന്‍ ടെക്നിക്കല്‍ ഡയറക്ടറുമായ 51കാരനായ പൗളോ മല്‍ഡീനിയും എ സി മിലാന്‍ താരമായ മകന്‍ ഡാനിയേല്‍ മാള്‍ഡീനി (18)യും കൊവിഡ് ബാധിതരായി ചികിത്സയിലാണ്. റയലിന്റെ മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.