Connect with us

National

കൊവിഡ് 19: ആവശ്യമെങ്കില്‍ ഡല്‍ഹി പൂര്‍ണമായും അടച്ചിടും- കെജ്രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യതലസ്ഥാനത്ത് ഇതിനകം 26 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചന നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമുണ്ടായല്‍ അത് ചെയ്യുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ആളുകളോട് പരമാവധി വീട്ടില്‍ തന്നെ കഴിയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

കുറച്ച് കാലത്തേക്ക് രാവിലത്തെ നടത്തം ഒഴിവാക്കാന്‍ ജനനങ്ങള്‍ തയ്യാറാകണം. എന്നിട്ട് കുറച്ചു സമയം വീട്ടില്‍ സുരക്ഷിതരായി ഇരിക്കൂ. നിലവില്‍ നമ്മള്‍ ഒന്നും അടച്ചു പൂട്ടിയിട്ടില്ല. നിങ്ങളുടെ നല്ലതിനും സുരക്ഷക്കും അത് ആവശ്യമായി വന്നാല്‍ സംസ്ഥാനം പൂര്‍ണമായും അടക്കും- കെജ്രിവാള്‍ പറഞ്ഞു. അതിനിടെ സര്‍ക്കാര്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. 7.5 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ വീതം നല്‍കാനാണ് തീരുമാനമായത്.