Connect with us

National

കൊവിഡ് 19; രാജ്യത്ത് 709 ട്രെയ്‌നുകള്‍ റദ്ദാക്കുന്നു- ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത കൊവിഡ് 19 ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വലിയ തോതില്‍ ട്രെയ്‌നുകള്‍ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. 709 ട്രെയിനുകളാണ് റദ്ദാക്കുന്നത്. 584 ട്രെയിനുകള്‍ പൂര്‍ണമായും 125 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കുന്നത്. പല സംസ്ഥാനങ്ങളിലും യാത്രക്കാരുടെ കുറവ് കാരണം നേരത്തെ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ജനത കര്‍ഫ്യൂ മുന്‍നിര്‍ത്തിയാണ് കൂചുതല്‍ ട്രെയ്‌നുകളും റദ്ദാക്കുന്നത്.

റീഫണ്ട് നിയമങ്ങളില്‍ ഇളവ് വരുത്തും. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം മുഴുവന്‍ പണവും റെയില്‍വേ തിരിച്ച് നല്‍കും. മുന്‍കരുതല്‍ നടപടികളുമായി ഭാഗമായി സാമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യവുമായാണ് റെയില്‍വേയുടെ നടപടി.
ട്രെയിന്‍ റദ്ദാക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന് യാത്ര റദ്ദാക്കണമെങ്കില്‍ ടിക്കറ്റ് ഡെപോസിറ്റ് റെസീപ്റ്റ് 30 ദിവസനത്തിനകം ഹാജരാക്കിയാല്‍ മതി. നേരത്തെ ഇത് മൂന്ന് ദിവസമായിരുന്നു. റെസീപ്റ്റ് ഹാജരാക്കിയാല്‍ 60 ദിവസത്തിനകം പണം ലഭിക്കും. 139 നമ്പര്‍ മുഖേനയാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ 30 ദിവസത്തിനകം റീഫണ്ട് ലഭിക്കും.

അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരില്‍ 12 പേര്‍ ട്രെയ്‌നില്‍ യാത്ര ചെയ്തതായി റെയില്‍വേ അറിയിച്ചു. മാര്‍ച്ച് 13നും 16നും ഇടക്കാണ് ഇവര്‍ യാത്ര ചെയ്തത്. സ്ഥിതി സങ്കീര്‍ണമായതിനാല്‍ പരമാവധി ട്രെയിന്‍ യാത്ര ഒഴിവാക്കാന്‍ റെയില്‍വേ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

 

Latest