Connect with us

Covid19

ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടും; മുന്നറിയിപ്പുമായി കാസര്‍കോട് ജില്ലാ കലക്ടര്‍

Published

|

Last Updated

കാസര്‍ഗോഡ് | കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടുമെന്ന് ജില്ലാ കലക്ടര്‍ ഡി സജിത് ബാബു. ഇനി നിര്‍ദേശങ്ങളില്ല. നടപടികള്‍ മാത്രമാണെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചവര്‍ വീടുകളില്‍ ഒറ്റയ്ക്കാണ് കഴിയേണ്ടത്. കുടുംബാംഗങ്ങളെപോലും കാണരുത്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ സര്‍ക്കാരിന്റെ പരിമിത സൗകര്യങ്ങളില്‍ കഴിയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമൂഹവ്യാപനത്തിന് സാധ്യതയില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ നിര്‍ദേശങ്ങള്‍ ലംഘിച്ച് രാവിലെ കടകള്‍ തുറന്നവര്‍ക്കെതിരെ കലകടറുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു

വെള്ളിയാഴ്ച ആറുപേര്‍ക്ക് കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ല കര്‍ശന നിയന്ത്രണത്തിന്‍ കീഴിലായത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം ശക്തമായ നടപടികള്‍ക്ക് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. എല്ലാ ക്ലബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവര്‍ത്തിക്കില്ല. പൊതുസ്ഥലങ്ങളായ പാര്‍ക്കുകള്‍, ബീച്ചുകള്‍ തുട ങ്ങിയവയില്‍ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ല വിട്ടുപോകരുത്. കളക്ടര്‍ ആവശ്യപ്പെടുന്ന സാഹചര്യ ത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അവര്‍ സന്നദ്ധരായിരിക്കണം.

Latest