Connect with us

Covid19

ബോളിവുഡ് ഗായിക കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ലക്‌നോ | ബോളിവുഡ് ഗായിക കനിക കപൂറിന് കൊവിഡ് 19 ബാധിച്ചതായി സ്ഥിരീകരണം. ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ് കനിക കഴിയുന്നത്. അവര്‍ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. താനും കുടുംബവും സ്വയം ക്വാറന്റൈനില്‍ കഴിയുകയാണെന്നും ട്വീറ്റിലുണ്ട്.

പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് 42കാരിയായ ഗായിക പറഞ്ഞു. യു പിയില്‍ കനിക ഉള്‍പ്പെടെ നാലു പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യു പിയില്‍ രോഗബാധിതരുടെ എണ്ണം ഒമ്പതായി.

കഴിഞ്ഞാഴ്ച ലണ്ടനില്‍ നിന്ന് ലക്‌നോവില്‍ തിരിച്ചെത്തിയ കനിക ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മറ്റും പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് വിവരം.
കനികയുടെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പ് അധികൃതര്‍ ഉടന്‍ പുറത്തുവിടും. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചു വരികയാണ്.

Latest