Connect with us

National

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ പി കെ ബാനര്‍ജി അന്തരിച്ചു. 83 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഒന്നര മാസമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

1960ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ നായകനായിരുന്നു പി കെ ബാനര്‍ജി. ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1962ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17ാം മിനിറ്റില്‍ ഗോള്‍ നേടി.

1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 4-2 ന് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജിയുടെ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004ല്‍ അദ്ദേഹത്തിന് “ഓര്‍ഡര്‍ ഓഫ് മെറിറ്റ്” നല്‍കി ആദരിച്ചിരുന്നു. 1990ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മക്കള്‍: പൗല ബാനര്‍ജി, പൂര്‍ണ ബാനര്‍ജി

---- facebook comment plugin here -----

Latest