പയ്യന്നൂരില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപ്പിടുത്തം

Posted on: March 20, 2020 2:07 pm | Last updated: March 20, 2020 at 2:07 pm

കണ്ണൂര്‍ | പയ്യന്നൂരില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം. പയ്യന്നൂര്‍ ഷോപ്രിക്‌സ് ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പയ്യന്നൂര്‍ പുതിയബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ അടുത്താണ് ഈ ഷോപ്പിംഗ് മാള്‍.

മാളില്‍ നിന്ന് മുഴുവന്‍ ആളുകളെയും പോലീസെത്തി ഒഴിപ്പിച്ചു. മൂന്ന് നില കെട്ടിടത്തിന്റെ ടെറസ് ഷീറ്റ് ഉപയോഗിച്ച് മറച്ച് പാചകശാലയാക്കിയിരുന്നു. കെട്ടുകണക്കിന് വിറകാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഒരു സിലിണ്ടറും ഇവിടെ പൊട്ടിത്തെറിച്ചതായി സൂചനയുണ്ട്. ഫയര്‍ഫോഴ്‌സിന്റെ പത്ത് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.