ഒമാനില്‍ മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: March 20, 2020 10:32 am | Last updated: March 25, 2020 at 4:33 pm

മസ്‌കത്ത് | ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. അവധിക്ക് നാട്ടിലെത്തിയ ഇയാള്‍ മാര്‍ച്ച് 13നാണ് ഒമാനിലേക്ക് തിരികെ പോയത്.കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നാണ് ഇയാള്‍ വിമാനം കയറിയത്

16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സ നല്‍കി പരിശോധനാ സാമ്പിളുകള്‍ എടുത്തിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം ലഭിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. മലയാളിയുടേതടക്കം ഒമ്പത് കേസുകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

ഇതോടെ ഒമാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു.