International
കൊവിഡിനെ പടരാന്‍ അനുവദിച്ചാല്‍ ദശലക്ഷങ്ങള്‍ കൊല്ലപ്പെടുമെന്ന് യു എന്‍
ജനീവ |കൊവിഡ്19 െവൈറസിനെ പടരാന്‍ അനുവദിച്ചാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്നു യു എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് .ഐക്യരാഷ്ട്രസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ നേരിടുന്ന ആഗോള ആരോഗ്യപ്രതിസന്ധിയാണിതചെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കോവിഡ്19യുടെ പ്രതിസന്ധിയിലാണ്. അതോടൊപ്പം ആഗോള സമ്പദ്‌വ്യവസ്ഥയും പ്രതിസന്ധിയിലാണെന്നും ഗുട്ടെറസ് പറഞ്ഞു.
വൈറസിനെ നിയന്ത്രിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോവിഡ്19യെ കാട്ടുതീ പോലെ പടരാന്‍ അനുവദിച്ചാല്‍, പ്രത്യേകിച്ച് ലോകത്തിലെ ദുര്‍ബലമായ പ്രദേശങ്ങളില്‍ ഇത് ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുമെന്നും ഗുട്ടേറസ് കൂട്ടിച്ചേര്‍ത്തു.







