കാത്തിരിപ്പിനൊടുവില്‍ മകള്‍ക്ക് നിതി ലഭിച്ചു: നിര്‍ഭയയുടെ അമ്മ

Posted on: March 20, 2020 5:54 am | Last updated: March 20, 2020 at 8:53 am


ന്യൂഡല്‍ഹി | ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ മകള്‍ക്ക് നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി. കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റിയതിന് ശേഷം തിഹാര്‍ ജയിലിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

വെെകിയെങ്കിലും നീതി ലഭിച്ചതിൽ സന്തോഷിക്കുന്നു. ഈ ദിവസം രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കുമായി സമര്‍പ്പിക്കുന്നു. ഇന്ത്യയിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ തുടർന്നും ഉണ്ടാകും. നിർഭയയുടെ അമ്മയെന്ന നിലയിൽ അഭിമാനമുണ്ട്. ഭരണാധികാരികളോടും ജുഡീഷ്യറിയോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്നത്തെ ദിവസം നിര്‍ഭയ നീതി ദിനമായി ആചരിക്കണമെന്ന് നിര്‍ഭയയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. നീതിക്ക് വേണ്ടിയുള്ള തങ്ങളുടെ കാത്തിരിപ്പ് വേദനകള്‍ നിറഞ്ഞതും ഉത്കണ്ഠാജനകവുമായിരുന്നുവെന്നും ശിക്ഷ എല്ലാവർക്കും പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.