Connect with us

Kerala

കൊവിഡ് 19; മദ്യശാലകളുടെ പ്രവര്‍ത്തനത്തിന് കര്‍ശന മാര്‍ഗ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന ആവശ്യം ശക്താകുന്നതിനിടെ ബാറുകള്‍ക്കും കള്ള് ഷാപ്പുകള്‍ക്കും പ്രവര്‍ത്തനത്തിനുള്ള കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് കമ്മീഷണര്‍. ബാറുകളിലും വൈന്‍ പാര്‍ലറുകളിലും കള്ള് ഷാപ്പുകളിലും വരുന്നവര്‍ക്കും ജീവനക്കാര്‍ക്കുമുള്ള നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് എക്‌സൈസ് കമ്മീഷര്‍ പുറത്തിറക്കിയിരിക്കുന്നത്.

പ്രവേശന കവാടത്തിന് സമീപം കിയോസ്‌കുകള്‍ സ്ഥാപിക്കണം. ജീവനക്കാര്‍ മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം.ഗ്ലാസ്, ടേബിള്‍, പ്ലേറ്റ്, പെഗ് മെഷറുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കാനുള്ള നടപടികള്‍ വേണം. ഓരോ മണിക്കൂര്‍ ഇടവേളയിലും ഇത് ഉറപ്പാക്കണം.
പ്രധാന കവാടത്തിനു മുന്നില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ സ്ഥാപിക്കണം. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം അതത് മദ്യശാലകള്‍ക്കാണ്. മേല്‍നോട്ടം ഉറപ്പാക്കേണ്ടതിന്റെ ഉത്തരാദിത്തം ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കാണെന്നും സര്‍ക്കുലറിലുണ്ട്.