Connect with us

Kerala

പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന്; ഇബ്‌റാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

Published

|

Last Updated

കൊച്ചി | പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. സംഭവത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ എന്‍ഫോഴ്സ്മെന്റ് അടുത്ത മാസം ഏഴിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും ഇതേ തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ട് നിരോധന കാലത്ത് ഇബ്‌റാഹിം കുഞ്ഞ് പത്തുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ച പരാതി. പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്‌റാഹിം കുഞ്ഞിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. ഇബ്രാഹിംകുഞ്ഞ്