കൊവിഡ് 19; മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം

Posted on: March 19, 2020 9:42 am | Last updated: March 19, 2020 at 11:59 am

മലപ്പുറം | കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം. ഈ മാസം 31 വരെ നഗരസഭ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളാണ് അടച്ചിടുക. ഇതുസംബന്ധിച്ച് മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അറിയിച്ചു. കൗണ്‍സിലില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.

കൊവിഡ് 19 ന്റെ് സാഹചര്യത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചൂപൂട്ടണമെന്ന് പ്രതിപക്ഷവും ഐ എം എയും ആവശ്യപ്പെട്ടിരുന്നു.