Connect with us

Covid19

കൊവിഡ് 19 മനുഷ്യരാശിയുടെ പൊതു ശത്രു; ഒറ്റക്കെട്ടായി പോരാടണമെന്ന് ഡബ്ല്യു എച്ച് ഒ

Published

|

Last Updated

ജനീവ | കൊവിഡ് 19നെ മനുഷ്യരാശിയുടെ പൊതുശത്രുവായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ഈ പൊതു ശത്രുവിനെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ ഡബ്ല്യു എച്ച് ഒ തലവന്‍ ടെഡ്രോസ് അദാനോം
ഗബ്രിയേസസ് ലോക ജനതയെ ആഹ്വാനം ചെയ്തു. ലോകത്താകെ ഒമ്പതിനായിരത്തിനടുത്തു പേര്‍ കൊവിഡ് ബാധിച്ചു മരിക്കുകയും രണ്ട് ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗബ്രിയേസസിന്റെ പ്രസ്താവന.

ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏഷ്യയിലേതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസ് ബാധ സംശയിക്കുന്ന എല്ലാ കേസുകളും പരിശോധിക്കണമെന്നും ഡബ്ല്യു എച്ച് ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest