കൊവിഡ് 19; മസ്ജിദുന്നബവിയില്‍ ശുചീകരണ നടപടികള്‍ ശക്തമാക്കി

Posted on: March 18, 2020 10:23 pm | Last updated: March 18, 2020 at 10:27 pm

മദീന | കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രവാചക നഗരിയായ മസ്ജിദുന്നബവിയില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി. സുരക്ഷ മുന്‍നിര്‍ത്തി ശുചീകരണ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മസ്ജിദുന്നബവിയില്‍ നിസ്‌കാരത്തിനായി ഉപയോഗിക്കുന്ന പരവതാനികള്‍ ദിവസേന പത്ത് തവണയാണ് കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നത്.

ഹറം ശരീഫിലെ കുടകളുടെയും എയര്‍ കണ്ടീഷനിംഗ് തുടങ്ങിയവയുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് അണുവിമുക്ത ജോലികള്‍ നടക്കുന്നതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.