Connect with us

National

മധ്യപ്രദേശ്; വിമതര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ മറിച്ചിടുക എന്ന ലക്ഷ്യവുമായി എം എല്‍ എമാര്‍ രാജിവെച്ച 22 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി കോന്‍ഗ്രസ് സുപ്രീം കോതിയില്‍. കോണ്‍ഗ്രസിനായി കോടതിയില്‍ ഹാജരമായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ആവശ്യം ഉന്നയിച്ചത്. രാജിവെച്ചവര്‍ ആദ്യം ജനങ്ങളുടെ പിന്തുണ തേടട്ടെ. ഇവര്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറാവണം. നിയസഭാമ ണ്ഡലങ്ങളില്‍ തങ്ങളുടെ സേവനം തുടര്‍ന്നും ഉണ്ടാകുമെന്നും ഒരു സുപ്രഭാതത്തില്‍ രാജിവെക്കില്ലെന്നുമുള്ള ഉറപ്പ് അവര്‍ക്ക് തന്നെ ഉണ്ടാകണമെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.

പണവും മസില്‍പവറും ഉപയോഗിച്ച് ബി ജെ പി ജനാധിപത്യത്തെ അട്ടിമറിച്ചു. സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് ജനാധിപത്യ വിരുദ്ധമാണ്. കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. അത്ര ധൃതിപിടിച്ച് നടത്തേണ്ട ഒന്നല്ല വിശ്വാസ വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest