Connect with us

Covid19

ബവ്‌റിജസ് ഷോപ്പുകളും ബാറുകളും അടക്കില്ല; ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം  |കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകളും ബവ്‌റിജസ് ഷോപ്പുകളും അടക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. ബാറുകളിലെ ടേബിളുകള്‍ അകത്തിയിടണമെന്നും അണുവിമുക്തമാക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബവ്‌റിജസ് കോര്‍പ്പറേഷന്റെ 265 ഷോപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 36 ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 598 ബാറുകളും 357 ബിയര്‍ പാര്‍ലറുകളുമുണ്ട്.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നത് പരിഗണനയിലാണ്. ഇതിനിടെ മലപ്പുറത്തും ആലപ്പുഴയിലുംമാര്‍ഗനിര്‍ദേശം മറികടന്ന് കള്ള് ഷാപ്പ് ലേലം നടക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലേറെപേര്‍ ലേല ഹാളില്‍ ഒത്തുകൂടി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് റിട്ടയേര്‍ഡ് ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കും. ആവശ്യമെങ്കില്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും തേടാനും യോഗം തീരുമാനിച്ചു

Latest