Connect with us

National

ലഡാക്കിലെ സൈനികന്‌ കൊവിഡ് സ്ഥിരീകരിച്ചു; രോഗം പകര്‍ന്നത് ഇറാനില്‍നിന്നെത്തിയ പിതാവില്‍നിന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | കരസേനയിലെ ഒരു സൈനികനും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സൈന്യത്തിലേക്കും ഭീഷണി പടരുകയാണ്. ലഡാക്ക് സ്‌കൗട്‌സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഈ സൈനികന്‍ ഫിബ്രവരി 25 മുതല്‍ മാര്‍ച്ച് ഒന്ന് വരെ അവധിയിലായിരുന്നു. ഈ സമയത്ത്

തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ എസ് എന്‍ എം ഹാര്‍ട്ട് ഫൗണ്ടേഷനില്‍ നിരീക്ഷണത്തിലാണ്. സൈനികന്റെ പിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 42, കേരളത്തില്‍24എന്നിങ്ങനെയാണ് കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടസംസ്ഥാനങ്ങള്‍. മൂന്നു പേരാണ് വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത്.