കോവിഡ്19: സഊദിയില്‍ 38 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ;രോഗബാധിതരുടെ എണ്ണം 171 ആയി

Posted on: March 17, 2020 10:37 pm | Last updated: March 17, 2020 at 10:37 pm

ദമാം  | സഊദിയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 171 ആയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു .രോഗം കണ്ടെത്തിയവരില്‍ ആറ് പേര്‍ രോഗമുക്തരായിട്ടുണ്ട്.തലസ്ഥാനമായ റിയാദില്‍ രണ്ട് മൊറോക്കന്‍ സ്വദേശികളും , വാണിജ്യ നഗരമായ ജിദ്ധയില്‍ ബ്രിട്ടന്‍ , ഫ്രാന്‍സ് ,ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍ തുര്‍ക്കി,ഈജിപ്തില്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവര്‍ക്കുമാണ് പുതുതായി രോഗം സ്ഥിതീകരിച്ചത്

തിങ്കളാഴ്ചമുതല്‍ സഊദിയില്‍ താത്കാലിക ആരോഗ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട് . മെഡിക്കല്‍ ഷോപ്പുകള്‍ , സൂപ്പര്‍മാര്‍ക്കറ്റ് , റെസ്റ്റോറന്റ് , കോഫി ഷോപ്പുകള്‍,ഒഴികെയുള്ള മുഴുവന്‍ സ്ഥാപങ്ങളും
ആരോഗ്യ സുരക്ഷയുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്