Connect with us

National

രാജ്യസഭാ നാമനിര്‍ദേശം സ്വീകരിക്കും; സത്യപ്രതിജ്ഞക്ക് ശേഷം കൂടുതല്‍ പ്രതികരണം- രഞ്ജന്‍ ഗൊഗോയ്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യസഭയിലേക്ക് തന്നെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത് സ്വീകരിക്കുന്നുവെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. നാളെ താന്‍ ഡല്‍ഹയിലേക്ക് പോകും. ആദ്യം സത്യപ്രതിജ്ഞ. ഇതിന് ശേഷം രാജ്യസഭാ അംഗത്വം ഏറ്റെടുത്ത് സംബ്ധിച്ച് മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുവഹാട്ടിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

13 മാസത്തോളം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന് വിരമിച്ച ഗൊഗോയിയെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് രാജ്യത്ത് ഉയരുന്നത്. സുപ്രീം കോടതിയില്‍ അദ്ദേഹത്തന്റെ സഹപ്രവര്‍ത്തകനായിരുന്ന ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. പല വിഷയങ്ങളിലും ഭരിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് അദ്ദേഹത്തിന്റെ പുതിയ പദവിക്ക് പിന്നിലെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശം.

 

 

Latest