Connect with us

Kerala

വിമാനത്താവളത്തിലെ സ്വീകരണം: രജിത് കുമാര്‍ കസ്റ്റഡിയില്‍

Published

|

Last Updated

എറണാകുളം | കൊവിഡ് 19 സംബന്ധിച്ച മുന്‍കരുതല്‍ നടപടികള്‍ നിലനില്‍ക്കെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണത്തിനായി അളുകളെ സംഘടിപ്പിച്ചതില്‍ ചാനല്‍ റിയാലിറ്റി ഷോ താരം ഡോ. രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടീല്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ഇപ്പോള്‍ നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ്. റിയാലിറ്റിഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണത്തില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി. അധ്യാപകനായ രജിത് ഏതാനും വിദ്യാര്‍ഥികളെ മൊബൈലില്‍ വിളിച്ച് തന്നെ സ്വീകരിക്കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മുഖ്യപ്രതിയാക്കിയത്.

സംഭവത്തില്‍ ഇതിനകം അറസ്റ്റിലായവരുടെ എണ്ണം 14 ആയി. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ 75 പേര്‍ക്കെതിരെയാണ് കേസെടുത്ത്. ഇതില്‍ അമ്പതോളം പേരെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സ്വീകരണത്തിനെത്തിയവരെ പോലീസ് തിരിച്ചറിഞ്ഞത്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

 

Latest