Connect with us

Bahrain

കൊവിഡ് 19: ഗള്‍ഫിലെ ആദ്യ മരണം ബഹ്റൈനില്‍

Published

|

Last Updated

മനാമ | ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊവിഡ് 19 മരണം ബഹ്റൈനില്‍ സ്ഥിരീകരിച്ചു. ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. 65 കാരിയായ സ്വദേശി വനിതയാണ് മരിച്ചത്. ഇവര്‍ ഫെബ്രുവരിയില്‍ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം ചികിത്സയിലായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ശിപാര്‍ശകള്‍ക്കനുസൃതമായി രാജ്യത്ത് എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ പരിചരണത്തിലുള്ള ഒരു കേസ് ഒഴികെ നിരീക്ഷണത്തിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.

Latest