Connect with us

National

കമല്‍നാഥിന് താത്ക്കാലിക ആശ്വാസം; നിയമസഭാ സമ്മേളനം 26ലേക്കു മാറ്റി

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ കമല്‍നാഥിന് താത്ക്കാലിക ആശ്വാസം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം മാര്‍ച്ച് 26ലേക്കു മാറ്റിയതോടെയാണിത്. സമ്മേളനം നീട്ടിയതോടെ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ നിര്‍ദേശം നടപ്പിലായില്ല. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍ പി പ്രജാപതി അറിയിച്ചത്.

ഹരിയാണയിലായിരുന്ന ബി ജെ പി എം എല്‍ എമാരും ജയ്പൂരിലായിരുന്ന കോണ്‍ഗ്രസ് എം എല്‍ എമാരും രാവിലെ നിയമസഭയിലെത്തി. പിന്നാലെയെത്തിയ ഗവര്‍ണര്‍ രണ്ടു മിനുട്ട് മാത്രം നീണ്ട നയപ്രഖ്യാപനപ്രസംഗം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. കോണ്‍ഗ്രസ് വിമതരായ 22 എം എല്‍ എമാര്‍ സഭയിലെത്തിയിരുന്നില്ല. നിലവില്‍ ബെംഗളൂരുവിലാണ് അവരുള്ളത്.
ശനിയാഴ്ച അര്‍ധരാത്രിയാണ് അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നത്.

അതിനിടെ, സ്പീക്കറുടെ അവകാശത്തില്‍ ഗവര്‍ണര്‍ കൈകടത്തരുതെന്നും ബന്ദികളാക്കി വച്ചിരിക്കുന്ന തങ്ങളുടെ എം എല്‍ എമാരെ മോചിപ്പിക്കുന്നതിന് ഇടപെടണമെന്നും കമല്‍നാഥ് ആവര്‍ത്തിച്ചു.

---- facebook comment plugin here -----

Latest