Connect with us

Covid19

സഊദിയില്‍ മാളുകളും കോംപ്ലക്‌സുകളും അടക്കും; സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മുഴുവന്‍ ഷോപ്പിംഗ്, കൊമേഴ്‌സ്യല്‍ മാളുകള്‍ താത്കാലികമായി അടച്ചിടാന്‍ സഊദി ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച മുതല്‍ ഉത്തരവ് നടപ്പിലാക്കി തുടങ്ങും.

മാളുകള്‍ക്കുള്ളിലെ മെഡിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. വിനോദ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവയും അടച്ചിടണം. റെസ്റ്റോറന്റുകള്‍, കഫേകള്‍, കഫ്റ്റീരിയ എന്നിവിടങ്ങളില്‍ ഇനി മുതല്‍ പാര്‍സല്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ആളുകള്‍ കൂടുതല്‍ ഇടപഴകുന്നത് ഒഴിവാക്കുന്നതിന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ലന്നും ആളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നത് ഒഴിവാക്കാനാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.