Connect with us

Covid19

കൊവിഡ് 19 പ്രതിരോധം: മസ്ജിദുല്‍ അഖ്‌സ തത്കാലത്തേക്ക് അടച്ചു

Published

|

Last Updated

ജറുസലേം | കൊറോണ വൈറസ് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഫലസ്തീനിലെ വിശുദ്ധ അല്‍ അഖ്‌സ പള്ളി തത്കാലത്തേക്ക് അടച്ചു. പള്ളിയോട് ചേര്‍ന്നുള്ള ഡോം ഓഫ് റോക്കും അടച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഇസ്ലാമിക അതോറിറ്റിയുടെതാണ് തീരുമാനം.

അതേസമയം, പള്ളിയുടെ പുറത്ത് ആരാധന നടത്തുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളി അടച്ചിടുമെന്ന് ഇസ്ലാമിക് വഖഫ് വകുപ്പ് അറിയിച്ചു. എല്ലാ പ്രാര്‍ത്ഥനകളും അഖ്‌സാ പള്ളിയുടെ തുറന്ന പ്രദേശങ്ങളില്‍ നടക്കുമെന്ന് അല്‍ അഖ്‌സ പള്ളി ഡയറക്ടര്‍ ഒമര്‍ കിസ്വാനി പറഞ്ഞു.

ഫലസ്തീനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പള്ളികള്‍ തത്കാലം അടച്ചിടാന്‍ ഉത്തരവിട്ടതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വാഫ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലുടനീളമുള്ള പള്ളികളില്‍ നിന്ന് വിശ്വാസികളോട് വീടുകളില്‍ വെച്ച് പ്രാര്‍ഥനകള്‍ നടത്തണമെന്ന് ഉച്ചഭാഷിണികളിലൂടെ സന്ദേശം നല്‍കിയിരുന്നു.