Connect with us

Covid19

കൊവിഡ് 19: ഇറ്റാലിയന്‍ പത്രങ്ങളില്‍ പത്ത് പേജിലേറെ ചരമവാര്‍ത്തകള്‍ - വീഡിയോ

Published

|

Last Updated

റോം | തുടക്കത്തില ചൈനയില്‍ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കോവിഡ് 19, ഇപ്പേള്‍ ഏറ്റവും കൂടുതല്‍ അപകടം വിതയ്ക്കുന്നത് ഇറ്റലിയിലാണ്. ഇറ്റലിയില്‍ ഇതുവരെ 1441 പേര്‍ മരിച്ചു. 21,157 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 1518 പേരുടെ നില അതീവ ഗുരതരവുമാണ്.

ഇറ്റലിയില്‍ കോവിഡ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഇവിടത്തെ പത്രത്താളുകള്‍. ഇറ്റാലിയന്‍ പത്രങ്ങളുടെ ചരമ പേജ് ഒന്നില്‍ നിന്ന് പത്ത് വരെയായി ഉയര്‍ന്നുകഴിഞ്ഞു. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഒരു ഇറ്റാലിയന്‍ പൗരന്‍ ലോക്കോഡി മേഖലയില്‍ പ്രചാരമുള്ള എല്‍ എക്കോ ഡി ബെര്‍ഗാമോ പത്രത്തിന്റെ ചരമപേജ് കാണിക്കുന്നതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ പത്രത്തിന്റെ ഫെബ്രുവരി ഒന്‍പതിലെ ചരമപേജാണ് കാണിക്കുന്നത്. ഇത് ഒന്നര പേജ് മാത്രമെയുള്ളൂ. അന്ന് വെറും മൂന്ന് കൊവിഡ് കേസുകള്‍ മാത്രമായിരുന്നു അവിടെ സ്ഥിരീകരിച്ചിരുന്നത്.

ഇതിന് ശേഷം മാര്‍ച്ച് 13ലെ പത്രം അദ്ദേഹം കാണിക്കുന്നുണ്ട്. ഇതില്‍ പത്ത് പേജും ചരമ പേജാണ്. കൊവിഡ് ദുരന്തം ഒരു രാജ്യത്തെ എത്രമേല്‍ ഗ്രസിച്ചിരിക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

Latest