Connect with us

Gulf

റിയാദില്‍ റെസ്‌റ്റോറന്റ് തകര്‍ന്നുവീണ് മലയാളിയടക്കം രണ്ട് മരണം

Published

|

Last Updated

ദമാം | റിയാദില്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ മുന്‍ ഭാഗം തകര്‍ന്നുവീണ് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. രണ്ട് മലയാളികള്‍ക്ക് പരുക്കേറ്റു. കായംകുളം സ്വദേശി വയ്ക്കാത്ത പുതുവേലി അബ്ദുല്‍ അസീസ് കോയക്കുട്ടി(60)യും തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്. കൊച്ചി സ്വദേശി സലീം, ഓച്ചിറ പ്രയാര്‍ സ്വദേശി അജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ ഹോട്ടലിന് പുറത്ത് ചായകുടിച്ചുകൊണ്ടിരിക്കെയാണ് ഹോട്ടലിന്റെ മുന്‍ഭാഗം തകര്‍ന്ന് വീണത്. മലയാളികളടക്കം നിരവധി പേര്‍ ഒത്തുചേരുന്ന പ്രദേശമാണിത്.

മരിച്ച കോയക്കുട്ടി കേളി സാംസ്‌കാരിക വേദിയുടെ ഏരിയ സെക്രട്ടറിയും റിയാദിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമാണ്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ : റഫിയ, മക്കള്‍: ആരിഫ്, ആശിന.

Latest