Connect with us

National

'ആസാദ് സമാജ്' രാഷ്ട്രീയ പാര്‍ട്ടിയുമായി ചന്ദ്രശേഖര്‍ ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി | ദിളത്, മുസ്ലിം രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പൊതപ്രവ്രര്‍ത്തനം നടത്തുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ദളിത് വിമോചനം ലക്ഷ്യമിട്ടുള്ള തന്റെ പാര്‍ട്ടി ആസാദ് സമാജ് പാര്‍ട്ടി എന്നാകും അറിയപ്പെടുകയെന്ന് നോയിഡയില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ബി എസ് പി സ്ഥാപകനായ കാന്‍ഷി റാമിന്റെ ജന്മദിനത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം. കൊവിഡ് ഭീതിയെ തുടര്‍ന്ന് യു പി പോലീസ് പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തിന് ആദ്യം അനുമതി നല്‍കിയിരുന്നില്ല. വലിയ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറിയ രീതിയില്‍ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ദളിതുകള്‍ക്കായി പോരാട്ടം നയിച്ച കാന്‍ഷിറാമിന്റെ ദൗത്യം പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

എന്‍ ആര്‍ സിക്കും സി എ എക്കുമെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. ജാമിയയിലെ പോലീസ് നടപടിക്ക് ശേഷം ഡല്‍ഹി ജുമാമസ്ജിദ് കേന്ദ്രീകരിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതിനിടെ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്ത് പോലീസ് ജയിലിലിടുകയായിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതനായ ശേഷവും പ്രക്ഷോഭക്കാര്‍ക്കൊപ്പം അദ്ദേഹം ഉറച്ച് നിന്നു.

 

Latest