Connect with us

Covid19

കൊവിഡ് 19: മുംബൈയില്‍ വിനോദയാത്രകള്‍ക്ക് വിലക്ക്

Published

|

Last Updated

മുംബൈ | കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ കൂട്ടായുള്ള എല്ലാ വിനോദയാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തി. യാത്ര ഒഴിച്ചുകൂടാനാകാത്ത സന്ദര്‍ഭങ്ങളില്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രേറ്റര്‍ മുംബൈയിലെ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്ന് മുംബൈ പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹസ്തദാനത്തിനു പകരം കൈകൂപ്പിയുള്ള അഭിവാദ്യ രീതി സ്വീകരിക്കാന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണറും വക്താവുമായ പ്രണയ് അശോക് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ പറഞ്ഞു. പോലീസ് സ്‌റ്റേഷനുകളിലെ ജീവനക്കാര്‍ക്കും ട്രാഫിക് പോലീസിനുമെല്ലാം മാസ്‌കുകള്‍ നല്‍കിയിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രണയ് അശോക് വ്യക്തമാക്കി. കൊവിഡ് 19ഉമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് തേടണമെന്നും അദ്ദേഹം ജനങ്ങളോട് നിര്‍ദേശിച്ചു..

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. 31 കൊവിഡ് വൈറസ് ബാധിത കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.