Connect with us

Covid19

ഇറ്റലിയില്‍ കുടുങ്ങിയിരുന്ന 211 വിദ്യാര്‍ഥികളുള്‍പ്പെടെ 218 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നുപിടിച്ച ഇറ്റലിയില്‍ കുടുങ്ങിയിരുന്ന 211 വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള 218 ഇന്ത്യക്കാരെ വഹിച്ചുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ന്യൂഡല്‍ഹിയിലെത്തി. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ ഇറ്റാലിയന്‍ തലസ്ഥാനമായ മിലാനില്‍ കുടുങ്ങിയിരുന്നത്. ഇവരെ നിരീക്ഷണത്തിനായി ചാവ്‌ലയിലെ ഇന്ത്യ-തിബറ്റ് അതിര്‍ത്തി പോലീസ് ക്യാമ്പിലേക്കു മാറ്റുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. എല്ലാവരെയും 14 ദിവസത്തെ ക്വാറന്റൈനില്‍ നിര്‍ത്തും.

കൊവിഡ് ഭീതി നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ കുടുങ്ങിയിട്ടുള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപകമായി പടര്‍ന്ന് മറ്റൊരു രാഷ്ട്രമായ ഇറാനില്‍ നിന്ന് 230 ഇന്ത്യക്കാരെ ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിച്ചിരുന്നു. ഇവരെ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലുള്ള ഇന്ത്യന്‍ ആര്‍മിയുടെ ക്വാറന്റൈന്‍ സംവിധാനത്തില്‍ പ്രവേശിപ്പിച്ചു.