Connect with us

National

മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണറുടെ നിര്‍ദേശം

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശ് നിയമസഭയില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍. കോണ്‍ഗ്രസിന്റെ കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന് ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നും ഗവര്‍ണര്‍ അറിയിച്ചു. ഈ ആവശ്യവുമായി ബിജെപി സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചിന് പിന്നാലെ ശനിയാഴ്ച അര്‍ധരാത്രിയാണ് അദ്ദേഹം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവ് നല്‍കിയത്. ഭരണഘടനയുടെ അനുച്ഛേദം 175 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.

22 എം.എല്‍.എ.മാര്‍ രാജിവെച്ചതോടെ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും അതിനാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുമായിരുന്നു ബിജെപി നേതാക്കളുടെ ആവശ്യം. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന കത്ത് ഗവര്‍ണറുടെ ഓഫീസ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

ബജറ്റ് സമ്മേളനത്തിനായി തിങ്കളാഴ്ചയാണ് സഭ ആരംഭിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു ന്യായീകരണമില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിലെ 22 വിമത എം.എല്‍.എ.മാരില്‍ ആറുപേരുടെ രാജിയാണ് ഇതുവരെ സ്പീക്കര്‍ എന്‍.പി. പ്രജാപതിക്ക് ലഭിച്ചത്. മറ്റു എം.എല്‍.എ.മാര്‍ സ്പീക്കറെ കാണാന്‍ എത്തിയില്ലെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്നാണ് ഭരണകക്ഷിയുടെ ആവശ്യം.

---- facebook comment plugin here -----

Latest