Connect with us

Bahrain

ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രി ഫോര്‍മുല 1 മത്സരം മാറ്റി

Published

|

Last Updated

മനാമ | കൊവിഡ് 19 വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ 20 മുതല്‍ 22 വരെ ബഹ്‌റൈനില്‍ നടക്കാനിരുന്ന ഗ്രാന്‍ഡ് പ്രിക്‌സ് (ഫോര്‍മുല 1) മല്‍സരങ്ങള്‍ മാറ്റിവെച്ചു. കാണികളില്ലാതെ മത്സരം നടത്താനായിരുന്നു അധികൃതര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതും അന്താരാഷ്ട്ര തലത്തിലുണ്ടായ വിമാന വിലക്കുകളുമെല്ലാം അധികൃതരെ മാറ്റി ചിന്തിപ്പിക്കുകയായിരുന്നു. രാജ്യത്തെ നിലവിലെ അവസ്ഥ മാറിയാല്‍ വീണ്ടും മത്സരം നടത്താനാകുമോയെന്ന് പരിശോധിക്കുമെന്നും ഇപ്പോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍, ആരാധകര്‍ എന്നിവരുടെ സുരക്ഷക്കാണ് മുഖ്യ പരിഗണനയെന്നും എഫ് ഐ എ അറിയിച്ചു.

ആറ് തവണ എഫ് 1 ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ആരോഗ്യത്തിനും സുരക്ഷയ്ക്കും ഞങ്ങള്‍ ഒന്നാം സ്ഥാനം നല്‍കുന്നുവെന്നും, കഴിയുന്നതും വേഗം അവിടെയെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest