Connect with us

Covid19

തിരുവനന്തപുരത്ത് മാളുകളും ബീച്ചുകളും അടക്കും; ജനങ്ങള്‍ വീടുകളില്‍ കഴിയണമെന്ന് ജില്ലാ ഭരണകൂടം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. മാളുകളും ബീച്ചുകളും അടക്കും. മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ വീട്ടിലിരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിറകെയാണ് നടപടി.

ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവെക്കണം. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുരുത്. ബ്യൂട്ടി പാര്‍ലറുകള്‍, ജിം തുടങ്ങിയ അടക്കാനും നിര്‍ദേശം നല്‍കി.

വീട്ടില്‍ നിരീക്ഷണത്തിലാക്കിയവരില്‍ പലരും അത് കര്‍ശനമായി പാലിക്കുന്നില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വര്‍ക്കലയില്‍ ജാഗ്രത കൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദ സഞ്ചാരിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയെന്നത് ശ്രമകരമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇയാള്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. 15 ദിവസം ഇയാള്‍ പുറത്ത് ഇടപഴകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും കിട്ടിയിട്ടില്ല. ഇയാള്‍ ഉത്സവത്തിന് പോയതും അന്വേഷിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ല. ഇറ്റാലിയന്‍ ഭാഷയിലാണ് സംസാരിക്കുന്നത്.അതുക്കൊണ്ട് ആശയവിനിമയം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജില്ലയില്‍ 249 പേര്‍ നിരീക്ഷണത്തിലാണ്. 231 പേര്‍ വീടുകളിലും 18 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 70 പേരുടെ പരിശോധന ഫലങ്ങള്‍ ഇനി ലഭിക്കാനുണ്ട്

---- facebook comment plugin here -----

Latest