Connect with us

Kerala

തിരുവനന്തപുരത്തെ കുളത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

Published

|

Last Updated

കഴക്കുട്ടം | കുളത്തൂര്‍ ശ്രീനാരായണ വായനശാലക്ക് സമീപം തേറമണ്‍ വീട്ടില്‍ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്‍വിള കുന്നുംപുറത്ത് ബാലന്റെയും സുന്ദരിയുടെയും മകള്‍ സിന്ദു (30), മകന്‍ ഷാരോണ്‍ (9), ഭര്‍ത്താവ് സുരേഷ് (35) എന്നിവരാണ് മരിച്ചത്. സിന്ദുവിന്റെ മൃതദേഹം അടുക്കളയിലെ തറയിലും ഷാരോണിന്റെത് മുറിയിലെ കട്ടിലിലും സുരേഷിന്റെത് തൊട്ടടുത്തായി കയറില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു.

നേരത്തെ, ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്ന സുരേഷ് പിന്നീട് വിദേശത്ത് പോവുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് തിരികെയെത്തിയത്. ഇന്നലെ രാവിലെ കിഴക്കുംകരയിലുള്ള സിന്ദുവിന്റെ മാതാവ് ഇരുവരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് വരികയായിരുന്നു. സംശയം തോന്നിയ ഇവര്‍ സമീപവാസികളെ കൂട്ടിക്കൊണ്ടുവന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് എസ് എച്ച് ഒ. ജെ എസ് പ്രവീണിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് വിരലടയാള വിദഗ്ധരെത്തി ശാസ്ത്രീയ പരിശോധന നടത്തി.

തുടര്‍ന്ന്, മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമായി അറിയാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest