Connect with us

Covid19

കൊവിഡ് 19: യാത്രക്കാര്‍ക്ക് ആശ്വാസവുമായി വിമാന കമ്പനികള്‍

Published

|

Last Updated

ദമാം | കൊവിഡ് 19 ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അവധി കഴിഞ്ഞ ശേഷം സഊദിയിലേക്കു മടങ്ങാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വസിക്കാം. ഇവരെ സഊദിയിലെത്തിക്കുന്നതിന് നാല് വിമാനങ്ങള്‍ ശനിയാഴ്ച കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തും. സഊദിയിലേക്ക് പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മടങ്ങിയെത്തുന്നതിന് 72 മണിക്കൂര്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്. സഊദിയില്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി കണക്ഷന്‍ വഴിയുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ കൂടുതല്‍ പേര്‍ക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.

സഊദി എയര്‍ലൈന്‍സിന്റെ പതിവ് വിമാനത്തിനു പുറമെ എയര്‍ ഇന്ത്യയുടെ ജംബോ വിമാനവും അല്‍ഹിന്ദ് ട്രാവല്‍സ് ചാര്‍ട്ട് ചെയ്യുന്ന രണ്ട് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക. സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ 300 പേര്‍ക്കും എയര്‍ ഇന്ത്യയുടെ ജംബോ വിമാനത്തില്‍ 420 പേര്‍ക്കും, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ 300 പേര്‍ക്കും കരിപ്പൂരില്‍ നിന്നും ജിദ്ദയിലെത്താന്‍ കഴിയും. കൂടാതെ രണ്ടു പുതിയ അഡീഷണല്‍ സര്‍വീസുകള്‍ക്ക് കൂടി നടത്താന്‍ സഊദി എയര്‍ലൈന്‍സ് ശ്രമം നടത്തിവരികയാണ്. ഇതിനുള്ള അനുമതി ലഭിച്ചാല്‍ പുതുതായി 600 പേര്‍ക്കു കൂടി സഊദിയിലെത്താന്‍ കഴിയും.

Latest