Connect with us

Gulf

ഡല്‍ഹി അക്രമം: ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പി സി എഫ്

Published

|

Last Updated

ദമാം | ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസുത്രണം ചെയ്തു നടപ്പിലാക്കിയ അക്രമത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കും നാശനഷ്ടവും സംഭവിച്ചവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പി സി എഫ് (പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം) അല്‍ ഖോബാര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. അമ്പതില്‍പരം ജീവനുകള്‍ നഷ്ടപ്പെടാനും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ നശിക്കാനും ഇടയാക്കിയ അക്രമത്തിന് നേതൃത്വം നല്‍കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവും ഫോറം ഉന്നയിച്ചു.

രാജ്യതലസ്ഥാനത്ത് കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടക്കുമ്പോള്‍ ഡല്‍ഹി ഭരിക്കുന്ന മുഖ്യമന്ത്രി ഇരകളുടെ രോദനം കേള്‍ക്കാനോ ആശ്വാസ വാക്കുകള്‍ ചൊരിയാനോ തയാറാകാത്തതില്‍ യോഗം അമര്‍ഷം പ്രകടിപ്പിച്ചു. സംഘ്പരിവാറും നിയമപാലകരും നടത്തിയ ഭീകര താണ്ഡവം ലോകത്തിനു മുന്നില്‍ തുറന്നിട്ട ദൃശ്യമാധ്യമങ്ങളുടെ വായ് മൂടികെട്ടാന്‍ ശ്രമിച്ച ഭരണകൂടത്തെ വിമര്‍ശിച്ച പി സി എഫ് ഇതിനെ ആര്‍ജവത്തോടെ നേരിട്ട മീഡിയവണ്‍ ചാനലിനും തെരുവിലിറങ്ങി പ്രതിഷേധം അറിയിച്ച ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പി ടി കോയ, ഐ സി എസ് നവാസ്, യഹിയ മുട്ടയ്ക്കാവ്, ഷാജഹാന്‍ കൊട്ടുകാട്, സലീം ചന്ദ്രാപ്പിന്നി, അഷറഫ് ശാസ്താംകോട്ട, ബദറുദ്ദീന്‍ ആദിക്കാട്ടുകുളങ്ങര, ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട്, സിറാജുദ്ദീന്‍ സഖാഫി, ഐ സി എസ് സക്കീര്‍ ഹുസൈന്‍, ഷാഹുല്‍ ഹമീദ് പള്ളിശ്ശേരിക്കല്‍, മുസ്തഫ പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ തൃത്താല, സഫീര്‍ വൈലത്തൂര്‍, അഫ്‌സല്‍ ചിറ്റുമൂല, ആലിക്കുട്ടി മഞ്ചേരി പ്രസംഗിച്ചു.