Connect with us

Covid19

ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് പരിശോധനയുടെ ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ്

Published

|

Last Updated

വാഷിംഗ്ടണ്‍ | യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് 19 വൈറസ് പരിശോധന ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ്. കൊറോണ സ്ഥിരീകരിച്ച, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ സഹായി ട്രംപുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ട്രംപിന് പരിശോധന നടത്തണമെന്ന ആവശ്യമാണ് വൈറ്റ്ഹൗസ് നിഷേധിച്ചത്.

കഴിഞ്ഞയാഴ്ച ഫ്‌ളോറിഡയിലെ ട്രംപ് ഗോള്‍ഫ് ക്ലബിലേക്കുള്ള ബോള്‍സോനാരോയുടെ യാത്രക്കിടെ, ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും കൊറോണ ബാധിച്ച നയതന്ത്ര പ്രതിനിധിയുമായി യാതൊരുവിധ ഇടപെടലും നടത്തിയിരുന്നില്ലെന്ന് ട്രംപിന്റെ വക്താവ് സ്‌റ്റെഫാനി ഗ്രിഷാം പറഞ്ഞു. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കേണ്ട കാര്യമില്ലെന്നും ഗ്രിഷാം പറഞ്ഞു.

---- facebook comment plugin here -----

Latest