Connect with us

Kerala

കല്ലേറുകാര്‍ അവരുടെ പാട്ടിന് പോകുക; ചെന്നിത്തലക്ക് മന്ത്രി ശൈലജയുടെ മറുപടി

Published

|

Last Updated

തിരുവനന്തപുരം |  തനിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ചെന്നിത്തലയുടെ ആരോപണം തള്ളിയ മന്ത്രി കല്ലേറുകാര്‍ അവരുടെ പാട്ടിന് പോകട്ടെയെന്നും പറഞ്ഞു. ചെന്നിത്തലയുടെ ആരോപണം സംബന്ധിച്ച് സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു. കൊവിഡ് 19 യുദ്ധമാണ്. മരിക്കാതിരിക്കലാണ് പ്രതിരോധമെന്നും ശൈലജ പറഞ്ഞു. സര്‍ക്കാറും ആരോഗ്യ വകുപ്പും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ക്കിടയില്‍ നിന്ന് വലയി പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബില്‍ഡിംഗും അവസാനിപ്പിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.