Connect with us

Gulf

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ 2021 ല്‍ അബൂദബിയില്‍ നിരോധിക്കും

Published

|

Last Updated

അബൂദബി | ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ 2021 ല്‍ നിരോധിക്കാനുള്ള നയം അബൂദബി പ്രഖ്യാപിച്ചു. പുനരുപയോഗിക്കാന്‍ കഴിയുന്ന ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നയം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തും. അബൂദബി പരിസ്ഥിതി ഏജന്‍സിയാണ് നിരോധന നയം പ്രഖ്യാപിച്ചത്. പുനരുപയോഗിക്കാവുന്ന ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര ബദലുകള്‍ക്ക് പകരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് പിഴ ചുമത്തുകയും ചെയ്യും. ചില്ലറ വ്യാപാര മേഖലയില്‍ ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക് നിക്ഷേപ പദ്ധതിയും ഏജന്‍സി അവതരിപ്പിക്കും.

പ്ലാസ്റ്റിക്കില്‍ നിന്ന് പ്ലാസ്റ്റിക് ഇതര ഒറ്റ ഉപയോഗ ഇനങ്ങളിലേക്ക് മാറുന്നതിനു പകരം പുനരുപയോഗിക്കാവുന്ന ഇനങ്ങളിലേക്കുള്ള പരിവര്‍ത്തനം നയം ഉറപ്പാക്കും. 2021 ഓടെ അബൂദബി ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗുകളില്‍ നിന്ന് മുക്തമാണെന്ന് പ്രഖ്യാപിക്കാനാണ് നീക്കം. പുതിയ നയം യു എ ഇയിലെ പ്രതിവര്‍ഷ ഉപയോഗമായ 110 കോടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. യു എ ഇയില്‍ പ്രതിവര്‍ഷം ഒരാള്‍ 1,184 ബാഗുകളാണ് ഉപയോഗിക്കുന്നത്. ഇത് ആഗോള ശരാശരിയേക്കാള്‍ മൂന്നിരട്ടിയിലധികമാണ്.

കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം 2,700 ആളുകളുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ പിന്തുണയോടെ 12 സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചാണ് പുതിയ നയം ആവിഷ്‌ക്കരിക്കുന്നത്.

Latest