Connect with us

Gulf

സഊദിയില്‍ പെട്രോള്‍ വില കുറച്ചു

Published

|

Last Updated

ദമാം : സഊദിയില്‍ ആഭ്യന്തര പെട്രോള്‍ വില സഊദി അറാംകോ കമ്പനി കുറച്ചു. 91 ഗ്രേഡ് പെട്രോള്‍ വിലയില്‍ മാറ്റമില്ല. ലിറ്ററിന് 1.55 റിയാലായി തുടരും. 95 ഗ്രേഡ് പെട്രോളിന് 2.05 റിയാലാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 2.11 റിയാലായിരുന്നു.

സഊദിയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ വന്ന മാറ്റമാണ് ആഭ്യന്തര വിപണിയിലെ വിലക്കുറവിന് കാരണമായത്. 2020 മാര്‍ച്ച് മുതല്‍ എല്ലാ മാസങ്ങളിലും ഇന്ധന വില പുനപ്പരിശോധിക്കുമെന്ന് ഊര്‍ജ വ്യവസായ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Latest