Connect with us

Gulf

കൊവിഡ് 19: യു എ ഇയില്‍ അഞ്ച് പേര്‍ സുഖം പ്രാപിച്ചു; അതീവ ജാഗ്രത തുടരുന്നു

Published

|

Last Updated

ദുബൈ | യു എ ഇയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച അഞ്ച് രോഗികളെ കൂടി ചികിത്സിച്ചു ഭേദപ്പെടുത്തിയതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവരില്‍ മൂന്ന് പേര്‍ യു എ ഇക്കാരാണ്. മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 17 ആയി. 15 പുതിയ വൈറസ് കേസുകള്‍ യു എ ഇ സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെയാണ് അസുഖം ഭേദപ്പെട്ടവരുടെ കണക്ക് അധികൃതര്‍ വെളിപ്പെടുത്തിയത്. രാജ്യത്ത് നിലവില്‍ ആകെ രോഗബാധിതരുടെ എണ്ണം 74 ആയിട്ടുണ്ട്. ഇന്നലെ അസുഖം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇറ്റലിക്കാരാണ്. യു എ ഇ (രണ്ട്), ബ്രിട്ടന്‍ (രണ്ട്), ശ്രീലങ്ക (രണ്ട്), ഇന്ത്യ (രണ്ട്), ജര്‍മ്മനി, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, ഇറാന്‍ ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു കണക്ക്.

രോഗം പടരാതിരിക്കാന്‍ രാജ്യത്തെ എല്ലാ ആരോഗ്യ വകുപ്പുകളും ഊര്‍ജിത നടപടി സ്വീകരിച്ചു വരികയാണ്. രോഗബാധിതരെ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യുമെന്ന് ദുബൈ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.
14 ദിവസ കാലയളവിനു ശേഷവും ഇവര്‍ നിരീക്ഷണത്തില്‍ തുടരും.

Latest