Connect with us

Bahrain

ഷാര്‍ജയില്‍ വ്യാജ സിഗരറ്റും ലഹരിവസ്തുക്കളും പിടികൂടി

Published

|

Last Updated

ഷാര്‍ജ| ഷാര്‍ജ വ്യാവസായിക മേഖലയില്‍ അധികൃതര്‍ നടത്തിയ റെയ്ഡില്‍ വ്യാജ സിഗരറ്റും നിരോധിത ലഹരിവസ്തുക്കളും പിടികൂടി. തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിടത്തില്‍ നിന്നാണ് ഇവ പിടികൂടിയതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ പരിശോധന വിഭാഗം മേധാവി ഖലീഫ ബു ഗാനം അല്‍ സുവൈദി പറഞ്ഞു.

മുനിസിപ്പാലിറ്റി സംഘടിപ്പിച്ച പരിശോധനാ പരിപാടിക്കിടെ ചില്ലറ വ്യാപാരികള്‍ക്ക് സിഗരറ്റ് വിതരണം ചെയ്യുന്നവരെ പരിശോധന സംഘങ്ങള്‍ കണ്ടെത്തുകയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.