Covid19
കൊവിഡ് 19: സംസ്ഥാനത്താകെ അതീവ ജാഗ്രത, ഏഴാം ക്ലാസ് വരെ അവധി, പരീക്ഷകള്‍ ഒഴിവാക്കി
 
             തിരുവനന്തപുരം | കൊവിഡ് 19 വൈറസ് ബാധ പത്തനംതിട്ടയിലും കൊച്ചിയിലും മറ്റുമായി കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനം. ഏഴാം തരം വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കി. ഏഴ് വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണ്‍വാടികള്‍ക്കും അവധി ബാധകമാണ്. എന്നാല്‍, എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം നടക്കും.

സംസ്ഥാനത്താകെ പൊതു പരിപാടികള്‍ മാറ്റിവക്കും. പരിപാടികള്‍ തീരുമാനിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മന്ത്രിസഭാ യോഗത്തിന്റെ വിശദാംശങ്ങളുമായി അല്‍പ സമയത്തിനകം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
    ---- facebook comment plugin here -----						