Covid19
കൊവിഡ് 19; ലോകത്ത് മരണം നാലായിരം കടന്നു; ഇറ്റലിയില്‍ മാത്രം 463
ടെഹ്റാന് | ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ട് കൊവിഡ് 19 വൈറസ് ബാധ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് അതിവേഗം പടരുന്നു. ആഫ്രിക്കയെ മാറ്റിനിര്‍ത്തിയാല്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. കൊവിഡിനെക്കുറിച്ച് ആശങ്ക ഏറെ വലുതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചരിത്രത്തിലാദ്യമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച ഇത്തരം ഒരു വൈറസ് രോഗമെന്നാണ് ലോകാരോഘ്യ സംഘടന പറയുന്നത്. ഇതിനിടെ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 4009 ആയി. അതിവേഗം വൈറസ് പടരുന്ന ഇറ്റലിയില്‍ മാത്രം 463 പേര് മരിച്ചു. 110285 പേര് രോഗം സ്ഥിരീകരിച്ച് കഴിച്ചു. ഇറ്റലിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതിനായിരം കടന്നു.
16 ദശലക്ഷം ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം മരിച്ചത് 97 പേര്. 1797 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ അടച്ചിടുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളോ, വിദ്യാഭ്സായ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ക്ക് യാത്ര വിലക്കും ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇറാനില്‍ മരണം 237 ആയി. വൈറസ് വ്യാപനത്തെ തുടര്‍ന്ന് എഴുപതിനായിരം തടവുകാരെ ഇറാന് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ബ്രിട്ടനില്‍ അഞ്ചും അമേരിക്കയില്‍ ഇരുപതിലതികവും കാനഡയില്‍ ഒന്നും ജര്‍മനിയില്‍ രണ്ടും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.